ശ്രദ്ധിക്കുക; പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ഒഴിവുണ്ടെന്ന പേരിൽ വ്യാജപ്രചാരണങ്ങൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിൽ നിരവധി വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെത്തുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ എൺപതിനായിരത്തിലേറെ ഒഴിവുകളുണ്ടെന്ന വ്യാജ വിജ്ഞാപനം ദിവസങ്ങൾക്ക് മുമ്പാണ് പ്രചരിച്ചത്.  88,585 തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചെന്നായിരുന്നു വ്യാജ വിജ്ഞാപനം. കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ സഹസ്ഥാപനമെന്ന് അവകാശപ്പെട്ടാണ് സൗത്ത് സെൻട്രൽ കോൾഫീൽഡ്‌സിന്റെ വിജ്ഞാപനം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

 

Read Also; ലവ് ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയും വാർത്തയും വ്യാജം; പ്രചാരണം നടത്താൻ ഉപയോഗിച്ചിരിക്കുന്നത് പാകിസ്താനിൽ നിന്നുള്ള വീഡിയോ

അക്കൗണ്ടന്റ്, ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് ഉൾപ്പെടെ 88,585 തൊഴിലവസരങ്ങൾ ഉണ്ടെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വിവരങ്ങൾ രേഖപ്പെടുത്തിയ വെബ്‌സൈറ്റിന്റെ ലിങ്കും വിജ്ഞാപനത്തിൽ നൽകിയിരുന്നു. പ്രമുഖ തൊഴിൽ അന്വേഷണ സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലുമെല്ലാം ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെയാണ് ഇത് വ്യാജ വിജ്ഞാപനമാണെന്ന് വ്യക്തമാക്കി കോൾ ഇന്ത്യ ലിമിറ്റഡ് തന്നെ രംഗത്തെത്തിയത്.

Read Also; ബിജെപി ബലൂചിസ്ഥാനിലും യൂണിറ്റ് തുടങ്ങിയോ? പ്രചരിക്കുന്നത് അനന്ത്‌നാഗിലെ തെരഞ്ഞെടുപ്പ് സമയത്തെ വീഡിയോ

വിജ്ഞാപനം വ്യാജമാണെന്നും സൗത്ത് സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി കോൾ ഇന്ത്യയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നില്ലെന്നും കോൾ ഇന്ത്യ ലിമിറ്റഡ് ട്വിറ്ററിൽ അറിയിച്ചു.www.coalindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ കോൾ ഇന്ത്യയ്ക്ക് ഉള്ളൂവെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ തൊഴിൽ അന്വേഷകർ ജാഗ്രത പുലർത്തണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വ്യാജ വിജ്ഞാപനം ഏറെ ചർച്ചയായതോടെ വിജ്ഞാപനത്തിൽ നൽകിയിരുന്ന വെബ്‌സൈറ്റ് അടക്കം കഴിഞ്ഞ ദിവസം അപ്രത്യക്ഷമായി. തൊഴിൽതട്ടിപ്പിന് ശ്രമിച്ചവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More