വൈറൽ ഗായിക രാണുവിന് സൽമാൻ ഖാൻ 55 ലക്ഷത്തിന്റെ വീട് സമ്മാനിച്ചോ? സത്യമിതാണ്

പശ്ചിമ ബംഗാളിലെ രണാഘട്ട് റെയിൽവേ സ്റ്റേഷനിലിരുന്ന് മധുര ശബ്ദത്തിൽ പാടിയ രാണുവിനെ ഓർമയില്ലേ? പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോട രാണുവിന്റെ തലവര മാറി. സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷ്മിയ രാണുവിന് സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.

ഇപ്പോൾ രാണുവുമായി ബന്ധപ്പെട്ട ഒരു വാർത്ത മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാൻ രാണുവിന് 55 ലക്ഷം രൂപയുടെ വീട് സമ്മാനമായി നൽകിയെന്നായിരുന്നു വാർത്ത. ദബാംഗ് 3 ക്ക് വേണ്ടി രാണുവിനെകൊണ്ട് ഒരു പാട്ടുപാടിക്കാനും സൽമാൻ ഖാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സംഭവത്തിന്റെ വസ്തുത മറ്റൊന്നാണ്.


സൽമാൻ ഖാനും രാണുവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് നടനുമായി ബന്ധപ്പെട്ടവർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാണുവിന് നൽകാനായി സൽമാൻ ഖാൻ വീട് വാങ്ങിയിട്ടില്ല. സിനിമയിൽ പാടുന്ന കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

മുംബൈ സ്വദേശിയായ ബാബു മൊണ്ടാൽ ആയിരുന്നു രാണുവിന്റെ ഭർത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനിൽ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top