Advertisement

മലപ്പുറത്ത് ഒന്നര കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

August 28, 2019
Google News 0 minutes Read

വിദേശ മാർക്കറ്റിൽ ഒന്നര കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി മലപ്പുറത്ത് രണ്ട് പേരെ പൊലീസ് പിടികൂടി. എടപ്പാൾ സ്വദേശി കോറോത്ത് ഷമീർ, തിരൂർ പുതുപ്പള്ളി സ്വദേശി കല്ലനാട്ടിക്കൽ റസാഖ് എന്നിവരാണ് വാഴക്കാട് പൊലീസിന്റെ പിടിയിലാണ്. പുലർച്ചെ മൂന്ന് മണിയോടെ മോട്ടോർ ബൈക്കിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹാഷിഷ് പിടികൂടിയത്.

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘങ്ങൾക്ക് കൈമാറാനാണ് ഹാഷിഷ് എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗൂഡല്ലൂർ സ്വദേശിയാണ് പ്രതികൾക്ക് ഇത് കൈമാറിയതെന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here