ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം പരിഗണനയിലുണ്ടെന്ന് ഡോർട്ട്മുണ്ട് ഡയറക്ടറുടെ വെളിപ്പെടുത്തൽ

ജർമ്മൻ ഭീമന്മാരായ ബൊറൂഷ്യ ഡോർട്ട്മുണ്ട് ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ശരി വെച്ച് ഡോർട്ട്മുണ്ട് മാനേജിങ് ഡയറക്ടർ കാർസ്റ്റൻ ക്രാമർ. പങ്കാളിത്തം സജീവ പരിഗണനയിലുണ്ടെന്നും ഇപ്പോൾ ഉറപ്പു പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.
‘ഞങ്ങളുടെ നിറങ്ങൾ മഞ്ഞയും കറുപ്പുമാണ്. കേരള ബ്ലാസ്റ്റേഴ്സും മഞ്ഞയാണ്. സ്റ്റാർ ടിവിക്കാരുമായി ചർച്ച നടത്തിയപ്പോൾ അവർ ആദ്യമേ പറഞ്ഞതും ബ്ലാസ്റ്റേഴ്സിനെക്കുറിച്ചാണ്.’- ക്രാമർ പറഞ്ഞു.
Read Also: ബൊറൂഷ്യ ഐഎസ്എല്ലിൽ നിക്ഷേപിക്കാനൊരുങ്ങുന്നു; ബ്ലാസ്റ്റേഴ്സുമായി കൈകോർക്കുമെന്ന് റിപ്പോർട്ട്
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആലോചനകളിലുണ്ടെന്നും തങ്ങൾ തമ്മിൽ പല സമാനതകളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ അഭ്യൂഹങ്ങൾ പരത്തരുതെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം, ബ്ലാസ്റ്റേഴ്സിൽ സാമ്പത്തിക നിക്ഷേപം നടത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here