കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ

ജമ്മുകശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും പാകിസ്താനോ മറ്റു വിദേശരാജ്യങ്ങളോ ഇതിൽ ഇടപെടേണ്ടതില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുകളുണ്ട്. എന്നാൽ ഒരു കാര്യം താൻ വ്യക്തമാക്കുകയാണെന്നും കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Read Also; പ്രളയം; കേരളത്തിന്റെ ഏരിയൽ സർവേയ്ക്കിടെ സമൂസ കഴിച്ച് രാഹുൽ ഗാന്ധി ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

കശ്മീരിൽ സംഘർഷങ്ങൾ നടക്കുന്നുവെന്നത് ശരിയാണ്. എന്നാൽ ലോകവ്യാപകമായി ഭീകരത പടർത്തുന്ന പാകിസ്താന്റെ  പിന്തുണയോടെയാണ്‌ കശ്മീരിലെ അക്രമങ്ങളെന്നും രാഹുൽ വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശേഷം ഇതാദ്യമായാണ്‌ രാഹുൽ ഗാന്ധി പാകിസ്താനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top