കാറോട്ട മത്സരങ്ങളിലെ വേഗറാണി ജെസ്സി കോംപ്സ് അപകടത്തില്‍ മരിച്ചു

കാറോട്ട മത്സരങ്ങളിലെ വേഗറാണിയും ടെലിവിഷന്‍ താരവുമായ ജെസ്സി കോംപ്സ് അപകടത്തെ തുടര്‍ന്ന് മരിച്ചു. കാറോട്ട മത്സരത്തില്‍ വേഗമേറിയ താരം എന്ന സ്വന്തം റെക്കോര്‍ഡ് മറികടക്കുന്നതിനിടെയായിരുന്നു അപകടം. ചൊവ്വാഴ്ച്ച ഒറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന സാഹസിക പ്രകടനത്തില്‍ ജെസ്സി ഓടിച്ചിരുന്ന ജെറ്റ് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
2013-ലാണ് ഫോര്‍ വീലറിലെ ഏറ്റവും വേഗതയേറിയ വനിതയെന്ന റെക്കോഡ് ജെസ്സിു സ്വന്തമാക്കിയത്. മണിക്കൂറില്‍ 398 മൈല്‍ (641 കിലോമീറ്റര്‍) വേഗതയില്‍ കാറോടിച്ചായിരുന്നു ഈ റെക്കോഡ് ജെസ്സി സ്വന്തം പേരില്‍ നേടിയെടുത്തത്.
1976-ല്‍ മുച്ചക്ര വാഹനത്തില്‍ അമേരിക്കന്‍ താരം കിറ്റി ഒ നെയ്ല്‍ സ്ഥാപിച്ച റെക്കോര്‍ഡ് മറികടക്കുക എന്നത് ജെസ്സിയുടെ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ഇത് മറികടക്കുന്നതിനിടെയായിരുന്നു അപകടം. ടെലിവിഷന്‍ പരിപാടികളിലും താരമായിരുന്നു ജെസ്സി. ഓള്‍ ഗേള്‍സ് ഗാരേജിന്റെ അവതാരകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here