അടുത്ത തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചത്തുമെന്ന് വയനാട് എംപി രാഹുല്‍ഗാന്ധി. പ്രളയബാധിത മേഖലകളിലൂടെയുളള രാഹുലിന്റെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുകയാണ്. വയനാട് കോഴിക്കോട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയ രാഹുല്‍ ഇന്നും നാളെയും മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തും.

രാവിലെ കല്പറ്റ ഗസ്റ്റ് ഹൗസില്‍വെച്ച് യുഡിഎഫ് നേതാക്കളുമായി യോഗം ചേര്‍ന്ന ശേഷമാണ് രാഹുല്‍ ഗാന്ധി പൊതുപരിപാടികളിലേക്കിറങ്ങിയത്. വയനാട് കോഴിക്കോട് ജില്ലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഹുലിന്റെ മലപ്പുറം ജില്ലയിലെ പര്യടനം തുടരുകയാണ്. നിരവധി ആളുകളാണ് എംപിയെക്കാണാനും ആകുലതകള്‍ പങ്കുവെക്കാനുമെത്തുന്നത്. പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലന്നും യുഡ്എഫ് പ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കണമെന്നും രാഹുല്‍ ആവശ്യെപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചത്തുമെന്നും രാഹുല്‍ പറഞ്ഞു.

ഏറനാട് മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാണ് മലപ്പുറം ജില്ലയിലെ പര്യടനം രാഹുല്‍ ആരംഭിച്ചത്. പ്രളയത്തില്‍ കനത്ത നാശനഷ്ടമുണ്ടായ ജില്ലയിലെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍, ദുരന്തബാധിതരെയും നേരില്‍ കാണുന്നുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top