ജഡ്ജി എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് മണികുമാറിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറി.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സുപ്രീംകോടതി ജഡ്ജിയാകുന്ന ഒഴിവിലേക്കാണ് നിയമനം. ഹൃഷികേശ് റോയിയെ കൂടാതെ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി. സുബ്രമണ്യൻ, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൃഷ്ണ മുരാരി, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു.
Read Also : നിലവിലെ അവസ്ഥ നിരാശാജനകം; പിഎസ്‌സി ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ഹൈക്കോടതി
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിമൂന്നാക്കി വർധിപ്പിച്ച് നിയമഭേദഗതി കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് പുതിയ പേരുകൾ ശുപാർശ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here