വാഹനങ്ങളും കടകളുമില്ല; മൊബൈലും ഇന്റർനെറ്റുമില്ല: 25ആം ദിവസവും കശ്മീർ നിശ്ചലം

കശ്മീർ താഴ്‌വരയിൽ തുടർച്ചയായ 25ആം ദിവസവും കടകൾ അടഞ്ഞുകിടന്നു. ബസുകൾ ഓടിയില്ല. ശ്രീനഗറിലെ ചില ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. ചിലയിടങ്ങളിൽ വഴിയോരക്കച്ചവടവും നടന്നതായി അധികൃതർ അറിയിച്ചു.
കുട്ടികൾ എത്താത്തതുമൂലം ഹൈസ്കൂൾ തലം വരെ സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ ശ്രമം വിജയിച്ചിട്ടില്ല. സർക്കാർ ഓഫിസുകൾ തുറക്കുന്നുണ്ടെങ്കിലും ബസോട്ടം നിലച്ചിരിക്കുന്നതിനാൽ ഹാജർ കുറവാണ്. അതേസമയം, ജില്ലാ ആസ്ഥാനങ്ങളിലെ ഓഫിസുകളിൽ ജീവനക്കാരെത്തുന്നുണ്ട്.
Read Also: കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ
കഴിഞ്ഞ 5 നു നിർത്തി വച്ച ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനം പുനരാരംഭിച്ചിട്ടില്ല. താഴ്‌വരയിലെ ചില സ്ഥലങ്ങളിൽ ലാൻഡ് ലൈൻ ഫോൺ സേവനം ലഭ്യമാണ്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്‌തി എന്നിവരടക്കം രാഷ്ട്രീയ നേതാക്കളെല്ലാം 25 ദിവസമായി വീട്ടുതടങ്കലിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here