ജമ്മു കശ്മീർ വിഷയം; അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു

അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു. ഹർജികൾ കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചംഗ ബെഞ്ച് ഒക്ടോബറിൽ ഹർജികൾ പരിഗണിക്കും. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
സിപിഐഎം നൽകിയ ഹർജിയിൽ കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ സീതാറാം യെച്ചൂരിക്ക് കോടതി അനുമതി നൽകി.
Read Also : ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷനും വക്താവും പൊലീസ് കസ്റ്റഡിയിൽ
ഇന്ത്യയിലെ ഏത് വ്യക്തിക്കും ആരെയും എവിടെ പോയും കാണുന്നതിന് തടസമില്ലെന്നും സുപ്രീം കോടതി. തരിഗാമി ശ്രീനഗറിലാണെന്നും ആരോഗ്യ നിലയിൽ കുഴപ്പവുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here