സിറോ മലബാർ സഭയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പ്

സിറോ മലബാർ സഭയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പ് വരുന്നു. മാർ ആന്റണി കരിയിൽ മെത്രാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പ്. എടയന്ത്രത്ത് മാണ്ഡ്യ രൂപതയുടെ മെത്രാനാണ് ബിഷപ്പ് ആന്റണി കരിയിൽ. ജോസ് പുത്തൻവീട്ടിലിന് ഫരീദാബാദിലാണ് നിയമനം. ജോസ് പുത്തൻ വീട്ടിൽ ഫരീദാബാദിൽ സഹായ മെത്രാൻ സ്ഥാനം വഹിക്കും.

കർദിനാളിന് അതിരൂപതയുടെ അധികാരം നഷ്ടമായി. അതിരൂപതയുടെ പൂർണ ചുമതല കരിയിലിന് കൈമാറി. സഹായ മെത്രാന്മാർ അതിരൂപതയിൽ തുടരും. കർദിനാളിനെതിരായ വ്യാജ രേഖാക്കേസ് തുടരും.

സീറോ മലബാർ സഭയെ പിടിച്ചു കുലുക്കിയ ഭൂമി കച്ചവട വിവാദത്തിലാണ് സഭാ സിനഡ് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സഭാ അധ്യക്ഷനായ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് സ്ഥാനിക രൂപതയുടെ ഭരണ നിർവഹണച്ചുമതല നഷ്ടമായി. പൂർണ സ്വതന്ത്ര ചുമതല നൽകിയാണ് മാർ ആന്റണി കരിയിലിനെ അതിരൂപതയുടെ മെത്രാപോലീത്തൻ വികാരിയായി നിയമിച്ചത്. സസ്പെൻഷൻ നടപടി നേരിട്ട സഹായ മെത്രാൻമാരായ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രുപതയുടെ മെത്രാനായും ജോസ് പുത്തൻ വീട്ടിലിനെ ഫരീദാബാദ് രൂപതയിൽ സഹായ മെത്രാനായും നിയമിച്ചു.

Read Also : സിറോ മലബാർ വ്യാജരേഖാ കേസ്; ബിഷപ്പുമാരുടെ മൊഴിയെടുത്തു

ഭൂമി ഇടപാടില്‍ എറണാകുളം അതിരൂപതയിലെ കാനോനിക സമിതികൾ സഹായ മെത്രാന്മാർ കർദിനാൾ എന്നിവർക്ക് കൂട്ട് ഉത്തരവാദിത്തത്തില്‍ വീഴ്ച വന്നുവെന്ന് സിനഡ് വിലയിരുത്തി. എന്നാൽ കര്‍ദിനാളടക്കമുള്ളവർ ഭൂമിയിടപാട് വഴി യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ് സിനഡിന്റെ നിലപാട്. പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കാൻ കഴിഞ്ഞില്ല. റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് പ്രവർത്തിച്ചത് കണ്ടെത്താനായില്ല.

വീഴ്ച പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും സിനഡ് പ്രസ്ഥാനവനയിൽ വ്യക്തമാക്കി. വ്യാജ രേഖയുടെ ഉറവിടം കണ്ടെത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. എന്നാൽ ബിഷപ്പ് ജേക്കബ് മനത്തോടത്തും, ഫാദർ പോൾ തേലക്കാട്ടും കേസിൽ പ്രതികളായത് സിനഡിന്റെ അറിവോടെയല്ല. പരസ്യ സമരം നടത്തിയ വൈദികർ അച്ചടക്ക ലംഘനം നടത്തിയെന്നും സിനഡ് കുറ്റപ്പെടുത്തി


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top