Advertisement

മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് റിസർവ് ബാങ്ക്

August 30, 2019
Google News 1 minute Read

രാജ്യത്ത്‌ മാന്ദ്യമെന്ന്‌ സമ്മതിച്ച്‌ റിസർവ്‌ ബാങ്കും. വിപണിമാന്ദ്യമാണ്‌ സമ്പദ്‌ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന്‌ റിസർവ്‌ ബാങ്കിന്റെ 2018-19ലെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ്‌ സമ്പദ്‌ഘടനയെ തളർത്തിയത്‌. സാമ്പത്തിക തകർച്ച സംബന്ധിച്ച കേന്ദ്രസർക്കാർ വാദങ്ങൾക്ക്‌ വിരുദ്ധമാണ്‌ റിസർവ്‌ ബാങ്കിന്റെ റിപ്പോർട്ട്‌.

ആഗോളമാന്ദ്യം ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തികക്കുഴപ്പം ന്യായീകരിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. കൃഷി, ഉൽപ്പാദനം, വാണിജ്യം, ഹോട്ടൽ, ഗതാഗതം, വിവരവിനിമയം, വാർത്താപ്രക്ഷേപണം, നിർമാണ മേഖലകളിലെല്ലാം മാന്ദ്യം പ്രകടമാണെന്ന്‌ റിസർവ്‌ബാങ്ക്‌ റിപ്പോർട്ടിൽ വ്യക്തമാക്കി. സ്വകാര്യനിക്ഷേപത്തിലെ ഇടിവും കാരണമാണ്‌. കഴിഞ്ഞ വർഷം തുടക്കത്തിൽ പ്രതീക്ഷാജനകമായിരുന്നെങ്കിലും രണ്ടാം പാദത്തിൽ സ്ഥിതി മോശമായി. തുടർന്ന്‌ എല്ലാ മേഖലകളും താഴോട്ടുപോയി. ചോദനയിലുള്ള സാർവത്രിക ഇടിവ്‌ സാമ്പത്തികസ്ഥിരത അപകടത്തിലാക്കും.

നടപ്പുവർഷം ജനങ്ങളുടെ വാങ്ങൽ ശേഷിയും സ്വകാര്യനിക്ഷേപവും വർധിപ്പിക്കാൻ സർക്കാർ മുൻഗണന നൽകണം. അടിസ്ഥാനസൗകര്യ വികസന മേഖലയിൽ മുതൽമുടക്ക്‌ വർധിപ്പിക്കുകയും ബാങ്കിങ്‌-ബാങ്കിങ്‌ ഇതര ധനകാര്യസ്ഥാപനങ്ങളുടെ കരുത്ത്‌ വീണ്ടെടുക്കുകയും വേണം.

രാജ്യത്തെ കറൻസിയുടെ എണ്ണവും മൂല്യവും 2018-19ൽ വർധിച്ചു. മൂല്യം 17 ശതമാനം വർധിച്ച്‌ 21.11 ലക്ഷം കോടി രൂപയായി. എണ്ണം 10875.90 കോടിയായി. ഡിജിറ്റൽ പണമിടപാടിനെക്കുറിച്ചുള്ള സർക്കാർ അവകാശവാദവും ശരിയല്ലെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here