സാഹോ ഇന്റർനെറ്റിൽ

പ്രഭാസ് നായകനായി എത്തിയ സാഹോ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ. സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്നതിൽ കുപ്രസിദ്ധരായ തമിൾ റോക്കേഴ്‌സ് തന്നെയാണ് സാഹോയ്ക്കും വില്ലനായിരിക്കുന്നത്.

സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഡൗൺലോഡ് ലിങ്കുകൾ ഏതു വിധേയനും തടയാനുള്ള ശ്രമത്തിലാണ് സാഹോയുടെ അണിയറപ്രവർത്തകർ. ഇതിനായി ഔദ്യോഗിക ഏജൻസികളുടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയാണ് പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന സാഹോ തിയേറ്ററുകളിൽ എത്തിയത്. ബിഗ് ബജറ്റിൽ നിർമിച്ച ചിത്രം ബോക്‌സ് ഓഫിസിൽ വൻ ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. സാഹോ ബാഹുബലിയുടെ റെക്കോഡ് തകർക്കുമെന്ന് പ്രഭാസ് തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Read Also:‘സാഹോ’ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More