പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല ഏഴംഗ സമിതിയ്ക്ക്; ആര്‍ക്കും മത്സരിക്കാമെന്ന് റോഷി അഗസ്റ്റിന്‍

പാലാ സീറ്റില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഏഴംഗ സമിതിയുമായി ജോസ് കെ മാണി. നാളെ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമെടുത്ത് യുഡിഎഫിന് കൈമാറാന്‍ പാലായില്‍ ചേര്‍ന്ന സ്റ്റീയറിംഗ് കമ്മിറ്റിയില്‍ ധാരണയായി. ചെയര്‍മാനുള്‍പ്പടെ ആര്‍ക്കും മത്സരിക്കാമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ വ്യക്തമാക്കി.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ജോസ് കെ മാണി ഉള്‍പ്പെടാത്ത സമിതിക്കാണ് തീരുമാനം വിട്ടത്. അഭിപ്രായ ശേഖരണം നടത്തി നാളത്തെ ജില്ലാ നേതൃയോഗത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം. പാര്‍ട്ടി അന്തിമ തീരുമാനം അറിയിക്കുന്നതോടെ ഒന്നാം തീയതി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ഉള്‍പ്പെടെ അഞ്ച് പേരുകളാണ് പരിഗണയില്‍ ഉള്ളത്. എന്നാല്‍ സമിതി അംഗങ്ങള്‍ മത്സരിക്കില്ലെന്നാണ് തീരുമാനം.തോമസ് ചാഴിക്കാടന്‍, പി.കെ സജീവ് പി.ടി ജോസഫ്, ജോസഫ് എം പുതുശ്ശേരി,സ്റ്റീഫന്‍ ജോര്‍ജ് എന്‍ ജയരാജ്, കെ.ഐ ആന്റണി എന്നിവരാണ് സമിതിയിലുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും ചിഹ്നത്തിനും യുഡിഎഫില്‍ ധാരണയുണ്ടെന്നാണ് യോഗ ശേഷം ജോസ് കെ മാണി പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top