Advertisement

1500 മീറ്ററിൽ ദേ​ശീ​യ റെക്കോ​ർ​ഡ് തി​രു​ത്തി മലയാളി താരം; ലോ​ക​ചാമ്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത

September 1, 2019
Google News 0 minutes Read

1500 മീ​റ്റ​റി​ൽ ദേ​ശീ​യ റെക്കോ​ർ​ഡ് തി​രു​ത്തി മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​സ​ഫ്. ബെ​ർ​ലി​നി​ൽ ന​ട​ന്ന മീ​റ്റി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യാ​ണു ജി​ൻ​സ​ണ്‍ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റെക്കോർഡ് തി​രു​ത്തി​യ​ത്.

3:35.24 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ജി​ൻ​സ​ണ്‍ അ​മേ​രി​ക്ക​യു​ടെ ജോ​ഷ്വ തോം​സ​ണു പി​ന്നി​ൽ ര​ണ്ടാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. ക​ഴി​ഞ്ഞ ജൂ​ണി​ൽ ഹോ​ള​ണ്ടി​ൽ കു​റി​ച്ച 3:37.62 സെ​ക്ക​ൻ​ഡാ​യി​രു​ന്നു ജി​ൻ​സ​ന്‍റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച സ​മ​യം.

ഈ ​പ്ര​ക​ട​ന​ത്തോ​ടെ ജി​ൻ​സ​ണ്‍ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി. മൂ​ന്നു മി​നി​റ്റ് 36 സെ​ക്ക​ൻ​ഡാ​യി​രു​ന്നു ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​താ മാ​ർ​ക്ക്. 800 മീ​റ്റ​റി​ലും ദേ​ശീ​യ റെക്കോർ​ഡ് ജി​ൻ​സ​ന്‍റെ പേ​രി​ലാ​ണ് (1:45.65).

ദോ​ഹ​യി​ൽ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റ് വ​രെ​യാ​ണ് ലോ​ക അത്‌ല​റ്റി​ക് ചാമ്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here