Advertisement

കുതിരാൻ തുരങ്കം ഉടൻ ഗതാഗതയോഗ്യമാകില്ല

September 1, 2019
Google News 0 minutes Read

തൃശൂർ കുതിരാൻ തുരങ്കം വഴിയുള്ള ഗതാഗതം ഒരാഴ്ച്ചക്കകം സാധ്യമാകുമെന്ന പ്രതീക്ഷ അസ്തമിച്ചു. തല്ക്കാലം ദേശീയ പാതയിലെ കുഴികളടക്കാൻ എൻഎച്ച് എ അധികൃതർക്ക് മന്ത്രിതലത്തിൽ ചേർന്ന യോഗം നിർദേശം നൽകി. 48 മണിക്കൂറിനകം റോഡിലെ കുഴികളടക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിക്കാനാണ് നിർദേശം.

ഒരാഴ്ച്ചക്കകം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കും. തുരങ്ക പാത ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയെ കരാർ കമ്പനിയും നാഷണൽ ഹൈവേ അതോറിറ്റിയും അറിയിച്ചത്. അല്ലാത്തപക്ഷം കരാർ കമ്പനിക്ക് എതിരെ കേസെടുത്ത് അറസ്റ്റ് നടപടികളിലേക്ക് പോകാനും കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ധാരണയായിരുന്നു. തുടർന്ന് ഇന്നലെ എൻഎച്ച്എ ജനറൽ മാനേജർ ആശിഷ് ദ്വിവേദിയോട് കളക്ടർക്ക് മുമ്പിൽ ഹാരാകാനും കുതിരാനിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തുമ്പോൾ അനുഗമിക്കാനും നിർദ്ദേശം നൽകി. കുതിരാൻ സന്ദർശിച്ച സംഘം റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു.

നാലാം തവണയാണ് കരാർ കമ്പനിക്ക് തുരങ്കത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സമയം നീട്ടി നൽകുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാണ് ഓരോ ഘട്ടത്തിലും പാത തുറന്നു നൽകുന്നതിന് തടസമായി കമ്പനി പറയുന്നത്. പൊതുജനത്തെ സംബന്ധിച്ച് കോടികൾ ചെലവിട്ട് നിർമ്മിച്ച പാത ഉപയോഗ യോഗ്യമാകില്ലെന്ന് മാത്രമല്ല, മണിക്കുറുകളോളം ഇനിയും ഗതാഗതക്കുരുക്ക് അനുഭവിക്കാനുമാണ് വിധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here