വൈദ്യുതി പോസ്റ്റിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു

വൈദ്യുതി പോസ്റ്റിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. കലൂർ-കടവന്ത്ര റോഡിനടുത്തുള്ള സെബാസ്റ്റിയൻ റോഡിലെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്.

സമീപത്തെ വീട്ടുകാരാണ് പാമ്പ് പോസ്റ്റിൽ കയറുന്നത് ആദ്യം കണ്ടത്. അപ്പോഴേക്കും പാമ്പ് പോസ്റ്റിന്റെ മുകൾഭാഗത്തേക്ക് എത്തിയിരുന്നു. അവർ ഉടൻ വൈദ്യുതി വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു.

Read Also : വൈദ്യുതി ബോര്‍ഡിന്റെ അഞ്ചു ലക്ഷം പോസ്റ്റുകള്‍ റിലയന്‍സിനു വാടകയ്ക്ക് നല്‍കാന്‍ കെഎസ്ഇബിയുടെ നീക്കം

അവർ വൈദ്യുതിബന്ധം വിച്ഛേദിച്ചപ്പോഴേക്കും പാമ്പ് മുകളിലെത്തി കമ്പികളിൽ ചുറ്റിയിരുന്നു. ഷോക്കേറ്റ് ചാവുകയും ചെയ്തു.

ലൈൻമാൻ അബ്ദുൾ ജലീൽ ആണ് പാമ്പിനെ താഴെയിറക്കിയത്. കോടനാട് നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top