Advertisement

കാതുകളില്‍ സംഗീതമെത്തിച്ച വാക്മാന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിച്ച് സോണി

September 1, 2019
Google News 1 minute Read

കാതുകളിലേക്ക് സംഗീതമെത്തിച്ച വാക്മാന്റെ നാൽപതാം പിറന്നാൾ ആഘോഷിക്കുകയാണ് സോണി. ‘വാക്മാൻ ഇൻ ദി പാർക്ക്’ എന്ന പേരിൽ ടോക്യോയിലെ ഗിൻസ സോണി പാർക്കിൽ ഒരു പ്രദർശനമേള സംഘടിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതുവരെ പുറത്തിറക്കിയ വിവിധ സോണി വാക്മാൻ മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, ഇവയിലൂടെ പാട്ടുകൾ കേൾക്കാനും കഴിയും.

മൂന്ന് ദശാബ്ദക്കാലത്തോളം സംഗീത പ്രേമികളെ ഹരംകൊള്ളിച്ച വാക്മാൻ കാസറ്റ് പ്ലെയറിന്റെ നിർമ്മാണം സോണി ഇതിനോടകം നിർത്തിയെങ്കിലും വാക്മാനെ അത്രപെട്ടന്ന് മറക്കാൻ കഴിയില്ല. കൈയിൽ കൊണ്ടു നടന്ന് പാട്ട് കേൾക്കാം എന്നാണ് വാക്മാന്റെ പ്രത്യേകത.

1979 ജൂലൈ ഒന്നിനാണു സംഗീത പ്രേമികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വാക്മാൻ കാസറ്റ് പ്ലെയർ സോണി വിപണിയിലെത്തിച്ചത്. പുറത്തിറക്കിയ മാസം സോണി 30,000 പ്ലെയറുകൾ വിറ്റഴിച്ചിരുന്നു. ഒരു ദശാബ്ദത്തിനിടയിൽ 50 മില്യൺ പ്ലെയറുകളാണ് വിറ്റഴിയപ്പെട്ടത്. സോണിയുടെ സഹസ്ഥാപകൻ മാസാരു ഇബ്കയാണ് വാക്മാൻ എന്ന ആശയത്തിന് തുടക്കമിട്ടത്. ഇത് പിന്നീട് ലോകമെമ്പാടും പരക്കെ വ്യാപിക്കുകയായിരുന്നു.

എന്നാൽ ഡിജിറ്റൽ യുഗത്തിന്റെ കടന്നു വരവ് വാക്മാന്റെ അസ്തമയത്തിന് വഴി തെളിച്ചു. സിഡിയും ഡിവിഡിയും എംപി3 ഫയലുകളുമായി വാക്മാന്റെ വിപണി ഇവ കീഴടക്കി. എന്നാൽ ആപ്പിളിന്റെ ഐപാടിന് വിപണി സാധ്യത തുറന്നു കൊടുത്തു. എന്നാൽ സോണിയുടെ ബ്രാന്റ് നെയിംമായ വാക്മാന്റെ പേരിൽ പിന്നീടും നിരവധി മു്യൂസിക് പ്ലെയറുകൾ കമ്പനി പുറത്തിറക്കി. എന്തിനേറെ വാക്മാൻ എന്ന പേരിൽ സോണി സ്മാർട്ട് ഫോണും പുറത്തിറക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here