ഓണം; ബംഗളൂരുവിൽ നിന്ന് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു

ഓണം പ്രമാണിച്ച് നാല് മുതൽ 17 വരെ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. ഓൺലൈൻ റിസർവേഷനുകളും ഉണ്ടാകും. തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിൽ നിന്ന് കേരളത്തിലെ ഏത് സ്ഥലത്തേക്കും ഏത് സമയത്തും സർവീസുണ്ടാകും.

തമിഴ്‌നാടുമായുള്ള പുതിയ അന്തർസംസ്ഥാന കരാർ പ്രകാരമുള്ള വേളാങ്കണ്ണി, പളനി, തെങ്കാശി, കോയമ്പത്തൂർ, കുളച്ചൽ, അതുമന, തേങ്ങാപട്ടണം, പേച്ചിപ്പാറ, മണവാളക്കുറി, നാഗർകോവിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

Read Also : കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിപ്പിക്കരുതെന്ന് ഹൈക്കോടതി

കെഎസ്ആർടിസി നിലവിൽ നടത്തുന്ന പ്രാനപ്പെട്ട അന്തർസംസ്ഥാന സർവീസുകളായ ബംഗളൂരു കൊല്ലം-മൂകാംബിക, നാഗർകോവിൽ, തെങ്കാശി, കോയമ്പത്തൂർ, മംഗലാപുരം, കന്യാകുമാരി, മൈസൂരു, മധുര, പളിനി, വേളാങ്കണ്ണി, ഊട്ടി സർവീസുകൾ മുടക്കമില്ലാതെ ഈ കാലയളവിൽ നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top