ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വീണ്ടും നികുതി ഏര്‍പ്പെടുത്തി അമേരിക്ക

ചൈനീസ് ഉത്പന്നങ്ങൾക്ക് വീണ്ടും നികുതി ഏർപ്പെടുത്തി അമേരിക്ക. ചൈനയിൽ നിന്നുള്ള 8 ലക്ഷം കോടി രൂപയുടെ ഇറക്കുമതിക്കാണ് അമേരിക്ക ഇപ്പോൾ നികുതി വർധിപ്പിച്ചിരിക്കുന്നത്.

21 ലക്ഷം കോടി രൂപയുടെ ചൈനീസ് ഇറക്കുമതികളുടെ മേൽ നികുതി വർധിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ വർധന.15 ശതമാനം അധിക നികുതി ഏർപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാൻ ട്രംപ് അമേരിക്കൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

അതേസമയം, അമേരിക്കക്കെതിരെ തിരിച്ചടിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് പ്രതികരിച്ച ചൈന, വ്യാപാര ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യവും അറിയിച്ചിട്ടുണ്ട്. ഇതിനോടകം പല ഘട്ടങ്ങളിലായി ചൈനയിൽ നിന്നുള്ള 17 ലക്ഷം കോടി രൂപയുടെ ഇറക്കുമതികൾക്ക് മേൽ അമേരിക്ക നികുതി ചുമത്തിയിട്ടുണ്ട്. പ്രതികാര നടപടിയായി അമേരിക്കയിൽ നിന്നുള്ള 8 ലക്ഷം കോടി രൂപയുടെ ഇറക്കുമതിക്കുമേൽ ചൈനയും നികുതി വർധിപ്പിച്ചു. നിലവിൽ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആഗോള സാമ്പത്തിക നിലയെ തന്നെ ബാധിച്ചിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More