ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു; ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരമായിരുന്ന ദീപേന്ദ്ര നെഗി ഇനി ഐഎസ്എല്ലിലെ പുതിയ ക്ലബായ ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് എഫ്സിയുമായി രണ്ട് വർഷത്തെ കരാറിലാണ് യുവതാരം ഒപ്പുവെച്ചത്. പൂനെ സിറ്റിക്ക് പകരം ഐഎസ്എല്ലിലേക്ക് എത്തിയ ഹൈദരാബാദിന്റെ രണ്ടാമത്തെ പ്രധാന സൈനിംഗ് ആണ് നെഗി. കഴിഞ്ഞ ദിവസം താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന കാര്യം നെഗി ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ആണ് സൈനിംഗ്.

Read Also: പൂനെ സിറ്റിക്ക് പൂട്ടു വീണു; പുതിയ ക്ലബിന്റെ ഉടമകളിൽ ഒരാളായി ബ്ലാസ്റ്റേഴ്സ് മുൻ സിഇഒ വരുൺ ത്രിപുരനേനിയും

അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് നെഗി. ഡേവിഡ് ജെയിംസിന്റെ കീഴിൽ അരങ്ങേറ്റത്തിൽ തന്നെ അത്ഭുതം കാണിച്ച താരം പിന്നീട് നിറം മങ്ങുകയായിരുന്നു. പരിക്കാണ് നെഗിക്ക് വില്ലനായത്. കഴിഞ്ഞ സീസണിൽ താരത്തിന് കാര്യമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. മുൻ ഇന്ത്യൻ അണ്ടർ 17 ക്യാപ്റ്റൻ കൂടിയാണ് നെഗി.

Read Also: മുഹമ്മദ് റാഫി വീണ്ടും ബ്ലാസ്റ്റേഴ്സിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുൺ ത്രിപുരനേനിയുടെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഹൈദരാബാദ് എഫ്സി. തെലുങ്ക് ബിസിനസ് വമ്പൻ വിജയ് മാധുരിയും ക്ലബിൻ്റെ ഉടമകളിൽ ഒരാളാണ്. സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതിനിടെ പൂനെ സിറ്റിക്ക് ട്രാൻസ്ഫർ വിലക്കും ലഭിച്ചു. ഈ സമ്മർദ്ദങ്ങൾക്കു നടുവിലാണ് ക്ലബ് പിരിച്ചു വിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്.

ത്രിപുരനേനി അടക്കമുള്ള ഉടമകൾ പൂനെയിൽ നിന്നും ക്ലബ് വാങ്ങുകയല്ല. മറിച്ച്, ഹൈദരാബാദ് കേന്ദ്രീകരിച്ച് പുതിയ ക്ലബ് ആരംഭിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവർക്ക് ട്രാൻസ്ഫർ വിലക്കും ബാധകമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top