Advertisement

പാലാ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നത്തിനുളള സാധ്യത മങ്ങുന്നു

September 2, 2019
Google News 0 minutes Read

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നത്തിനുളള സാധ്യത മങ്ങുന്നു. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാൻ പിജെ ജോസഫിന്റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. ചിഹ്നത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാലും യുഡിഎഫിന് ജയം ഉറപ്പാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ടില ചിഹ്നം അനുവദിക്കാൻ പിജെ ജോസഫ് തയാറായില്ലെങ്കിൽ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന് ടിക്കാറാം പ്രതികരിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചർച്ച നടത്തി. ചിഹ്നം വേണ്ടെന്ന് സ്ഥാനാർത്ഥി തന്നെ പ്രഖ്യാപിച്ചതിനാൽ ആ വിഷയം ഉദിക്കുന്നില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്. ചിഹ്നത്തെ സംബന്ധിച്ചുള്ള ഭിന്നതകൾ ശരിവെച്ച് മോൻസ് ജോസഫ്.

എന്നാൽ, പ്രചാരണത്തിന് ജോസഫ് വിഭാഗം ഒപ്പമുണ്ടാകുമെന്ന് പ്രതികരിച്ചു. ചിഹ്നത്തിന്റെ കാര്യത്തിൽ നിയമ പ്രശ്‌നമുണ്ടെന്ന് ജോസ് കെ മാണിയും സമ്മതിച്ചു. ചിഹ്നത്തെക്കുറിച്ച് വേവലാതിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രതികരണം. സ്വതന്ത്ര ചിഹ്നത്തിലായാലും ജയം ഉറപ്പെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. പ്രശ്‌ന പരിഹാരം സാധ്യമോ എന്ന് എല്ലാ വഴിയും യുഡിഎഫ് നേതൃത്വം ആരായുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here