പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി; തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടേത്

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപി കോട്ടയം ജില്ലാപ്രസിഡന്റാണ് എന്‍ ഹരി. മത്സര രംഗത്തുള്ള മുന്‍ പരിജയവും സംഘടനാ സംവിധാനം ചലിപ്പിക്കാനുള്ള കഴിവുമാണ് എന്‍ ഹരിയെ സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായത്.
ഔദ്യോഗികമായി പ്രഖ്യാപനം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിലും സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് എന്‍ ഹരി ട്വന്റിഫോറിനോട് പറഞ്ഞു. മാത്രമല്ല, മുന്‍പ് ജോസ് കെ മാണി മത്സരിച്ചപ്പോള്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി തോമസ് 12000 വോട്ടിന് വിജയിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും എന്‍ ഹരി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇക്കുറി പാലായില്‍ എന്‍ഡിഎയ്ക്ക് വളരെ വലിയൊരു വിജയം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പി.സി.തോമസിന്റെ പേര് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ചിരുന്നു. പൊതുസമ്മതനെന്ന നിലയിലും പാലായിലെ ക്രൈസ്തവ മുന്‍തൂക്കം കണക്കിലെടുത്തുമായിരുന്നു ഇത്തരമൊരു നിര്‍ദ്ദേശം. എന്നാല്‍ ബിജെപി സംസ്ഥാന ഘടകം എന്‍.ഹരിക്ക് അനുകൂലമായി നിലപാടെടുത്തു. എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തെത്തുകയും യുവമോര്‍ച്ചയിലും ബിജെപിയിലുമായി നിരവധി ചുമതലകള്‍ വഹിക്കുകയും ചെയ്ത നേതാവാണ് എന്‍.ഹരി. കഴിഞ്ഞ 3 വര്‍ഷമായി ബിജെപി ജില്ലാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here