Advertisement

തുഷാർ വെള്ളാപ്പള്ളിയെ ചെക്ക് കേസിൽ കുടുക്കിയതാണെന്ന് സൂചന; ചെക്ക് പണം നൽകി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്ത്

September 2, 2019
Google News 1 minute Read

തുഷാർ വെള്ളാപ്പള്ളിയെ ദുബായിയിൽ ചെക്ക് കേസിൽ കുടുക്കിയതാണെന്ന് സൂചന. തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനിൽ നിന്ന് നാസിൽ അബ്ദുല്ല പണം നൽകി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തായി. അഞ്ച് ലക്ഷം രൂപ നൽകി  ഈ ചെക്ക് നാസിൽ അബ്ദുള്ള സംഘടിപ്പിച്ചതാണെന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.

നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 10 ദശലക്ഷം ദിർഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാൻ പോലീസ് തുഷാർ വെള്ളാപ്പിള്ളിയെ അറസ്റ്റ് ചെയ്തത്.

Read Alsoതുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം; കെട്ടിവച്ചത് 1.95 കോടി

അതേസമയം ഫോൺ സംഭാഷണം നാസിൽ അബ്ദുല്ല നിഷേധിച്ചില്ല . തുഷാർ പിടിയിലാകുന്നതിന് മാസങ്ങൾക്ക് മുമ്പുള്ള ഫോൺ സംഭാഷണം ആണിത്. താൻ പണം നൽകാനുള്ള ഒരാളുടെ പക്കൽ ആയിരുന്നു കേസിന്റെ രേഖകൾ എല്ലാം. അത് പണം നൽകി തിരിച്ചെടുക്കുന്ന കാര്യമാണ് സംസാരിക്കുന്നത്. സംഭാഷണം പൂർണമായും പുറത്തുവിടാതെ സംശയം ജനിപ്പിക്കുന്ന ഭാഗങ്ങളാണ് പ്രചരിക്കപ്പെട്ടുന്നതെന്നും നാസിൽ അബ്ദുളള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here