നടി പാർവതി നമ്പ്യാർ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ

നടി പാർവതി നമ്പ്യാർ വിവാഹിതയാകുന്നു. വിനീത് മോഹനാണ് വരൻ. ഇന്നലെയായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.
ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ വിവാഹ നിശ്ചയത്തിന്റെ വിവരം പാർവതി അറിയിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ് ഇതെന്നും, എല്ലാവരുടേയും പ്രാർത്ഥന തനിക്ക് വേണമെന്നും പാർവതി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികൾ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി നമ്പ്യാർ അഭിനയരംഗത്തെത്തുന്നത്. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’യിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
View this post on Instagram
പുത്തൻപണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.ജയറാം നായകനായെത്തിയ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പട്ടാഭിരാമനിലാണ് പാർവതി ഒടുവിൽ വേഷമിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here