എലിസബത്ത് രാജ്ഞിയെ കണ്ടിട്ടുണ്ടോയെന്ന് രാജ്ഞിയോട് തന്നെ ചോദിച്ച് സന്ദർശകൻ; രസിപ്പിക്കുന്ന മറുപടിയുമായി രാജ്ഞി

എലിസബത്ത് രാജ്ഞിയോട് തന്നെ ‘രാജ്ഞിയെ കണ്ടിട്ടുണ്ടോ’ എന്ന് ചോദിച്ച് അമേരിക്കൻ വിനോദസഞ്ചാരി. കൺമുന്നിൽ രാജ്ഞിയെ കണ്ടിട്ടും മനസ്സിലാകാത്ത വിനോദ സഞ്ചാരിയുടെ കഥ രാജ്ഞിയുടെ അംഗരക്ഷകനാണ് ടൈംസ് ഓഫ് ലണ്ടനുമായി പങ്കുവെച്ചത്. വിനോദ സഞ്ചാരിക്ക് രാജ്ഞി കൊടുത്ത മറുപടിയാണ് ഏവരെയും ചിരിപ്പിച്ചത്.

സ്‌കോട്‌ലാൻഡിലെ ബാൽമോറൽ കൊട്ടാരത്തിലാണ് ഈ രസകരമായ സംഭവം നടക്കുന്നത്. കമ്പിളി വേഷത്തിലായിരുന്ന എലിസബത്ത് രാജ്ഞിയെ വിനോദ സഞ്ചാരിക്ക് മനസ്സിലായില്ല. രാജ്ഞിയോട് വളരെ യാദൃശ്ചികമായാണ് സഞ്ചാരി സംസാരിക്കുന്നത്. സംസാരത്തിനിടെ രാജ്ഞി ഇവിടെയാണോ താമസിക്കുന്നതെന്ന് സഞ്ചാരി ചോദിച്ചു. ഇവിടെ അടുത്താണെന്ന് രാജ്ഞി ഉത്തരം നൽകി.

Read Also : എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ മാനേജർ ആവാം: മാസ ശമ്പളം 26,61,544 രൂപ

പിന്നീടാണ് രാജ്ഞിയെ കണ്ടിട്ടുണ്ടോ എന്ന് രാജ്ഞിയോട് ഇയാൾ ചോദിക്കുന്നത്. അതിന് ഉത്തരമായി താൻ രാജ്ഞിയെ കണ്ടിട്ടിലെന്നും അംഗരക്ഷനെ ചൂണ്ടിക്കാട്ടിക്കൊണ്ട് ആ പൊലീസ് ഉദ്യോഗസ്ഥൻ കണ്ടിട്ടുണ്ടെന്നുമായിരുന്നു രാജ്ഞിയുടെ മറുപടി.

ഏറെക്കാലമായി രാജ്ഞിയുടെ അംഗരക്ഷനായ റിച്ചാർഡ് ഗ്രിഫിനായിരുന്നു ആ സമയത്ത് രാജ്ഞിക്ക് സമീപം ഉണ്ടായിരുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ടൈംസ് ഓഫ് ലണ്ടനുമായി പങ്കുവെക്കുന്നതും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top