2022 ഖത്തർ ലോകകപ്പ്; ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

2022 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റൽ ക്യാമ്പെയിനിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ാന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്.

ഖത്തറിനൊപ്പം 23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്പൻ സ്‌ക്രീനുകളിൽ ഔദ്യോഗിക ലോകോ പ്രദർശിപ്പിച്ചു.

Read Also : 2022 ലെ ലോക കപ്പ് വേദിയുടെ ഡിസൈൻ പുറത്തുവിട്ട് ഖത്തർ; അമ്പരന്ന് ലോകം; ചിത്രങ്ങൾ

എട്ടിന്റെ ആകൃതിയിലുള്ള ഡിസൈനിലാണ് ലോഗോ. ഇത് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളെ സൂചിപ്പിക്കുന്നു.

ഖത്തറിനെ കൂടാതെ 23 രാജ്യങ്ങളിലെയും പ്രധാന കെട്ടിടങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റൻ സ്‌ക്രീനുകളിലും ഒരേ സമയം ലോഗോ പ്രദർശിപ്പിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top