ഏരിയാ സെക്രട്ടറിയുടെ വിരട്ടലിന് വഴങ്ങാതെ കളമശേരി എസ്.ഐ; സിനിമാ സ്റ്റൈൽ ടെലിഫോൺ സംഭാഷണം ട്വന്റിഫോർ പുറത്ത് വിടുന്നു

എസ്എഫ്‌ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് കളമശേരി എസ്.ഐ അമൃത് രംഗനെ ടെലിഫോണിൽ വിരട്ടാൻ ശ്രമിച്ച സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനോട് സുരേഷ് ഗോപി സ്‌റ്റൈലിൽ മറുപടി പറഞ്ഞ് എസ്.ഐ. ഇതിന്റെ ശബ്ദരേഖ കേൾക്കാം.
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്ഐ നേതാവിനോട് എസ്.ഐ മോശമായി പെരുമാറി എന്നാരോപിച്ചാണ് സിപിഐഎം നേതാവ് ഭീഷണി മുഴക്കിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നതാണ് നല്ലതെന്ന് സക്കീർ ഹുസൈൻ എസ്.ഐ യോട് പറയുന്നുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു എസ്.ഐയുടെ മറുപടി . കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാൻ തനിക്ക് കഴിയില്ലെന്നും കളമശേരിയിൽ തന്നെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്.ഐ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here