Advertisement

‘ഹാരിപോട്ടർ വായിച്ചാൽ ദുരാത്മാക്കൾ സ്വാധീനിക്കും’; ടെന്നസിയിലെ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം പുറത്ത് !

September 4, 2019
Google News 0 minutes Read

ഹാരിപോട്ടർ വായിച്ചാൽ വായനക്കാരെ ദുരാത്മാക്കൾ സ്വാധീനിക്കുമെന്ന് ഭയന്ന് ടെന്നസിയിലെ സ്‌കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകം നീക്കം ചെയ്ത് സ്‌കൂൾ അധികൃതർ. ടെന്നസിയിലെ സെന്റ് എഡ്വാർഡ് കാത്തലിക് സ്‌കൂളിലെ ലൈബ്രറിയിൽ നിന്നാണ് പുസ്തകങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. സ്‌കൂൾ പുരോഹിതന്റെ നിർദേശപ്രകാരമാണ് നടപടി.

പുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ശാപങ്ങളും മന്ത്രങ്ങളും യഥാർത്ഥ ശാപങ്ങളും മന്ത്രങ്ങളുമാണ്. ഒരു വ്യക്തി അത് വായിക്കുമ്പോൾ വായനക്കാരനറിയാതെ ദുരാത്മാക്കളുടെ സാന്നിധ്യമുണ്ടാകാൻ ഇടയുണ്ടെന്നാണ് പുരോഹിതന്റെ വാദം.

ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് പരിഭാഷ നടത്തുകയും  വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുള്ള പുസ്തകങ്ങളിലൊന്നാണ് ഹാരിപോട്ടർ. 200 രാജ്യങ്ങളിലായി 4000 ദശലക്ഷം കോപ്പികൾ വിറ്റഴിയുകയും 68 ഭാഷകളിൽ പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളാണ് ജെകെ റൗളിംഗ് എഴുതിയ  ഹാരിപോട്ടർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here