മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും

മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. പദ്ധതി നാളെ മുതൽ എറണാകുളത്ത് നടപ്പിലാകും.

ഈ പദ്ധതി രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നടപ്പിലാക്കിയിരുന്നു. പദ്ധതി വിജയമായതോടെയാണ് എറണാകുളത്തും നടപ്പാക്കുന്നത്. ഇടപ്പള്ളി, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില, പള്ളുരുത്തി, തൃപ്പൂണിത്തുറ, കാക്കനാട്, പനമ്പള്ളിനഗർ, തേവര എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. എഎം നീഡ്‌സ് എന്ന കമ്പനിയുമായി ചേർന്ന് മിൽമ നടപ്പാക്കുന്ന പദ്ധതി വഴി പാലും പാലുത്പന്നങ്ങളും വാങ്ങാൻ ഉപഭോക്താക്കൾക്ക് അധികചെലവില്ല.

Read Also : സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും

എഎം നീഡ്‌സ് ആൻഡ്രോയിഡ് ആപ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഒറ്റത്തവണത്തേക്കോ, നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമായോ പാലും പാലുത്പന്നങ്ങളും ബുക്ക് ചെയ്യാം. നേരത്തെ ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങൾ പിറ്റേന്ന് രാവിലെ 5നും 8നും ഇടയിൽ വീട്ടിലെത്തും.

പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 3 മണിക്ക് മന്ത്രി കെ രാജു നിർവഹിക്കും. അബാദ് പ്ലാസയിലാണ് ചടങ്ങ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More