Advertisement

ഇനി ധൈര്യമായി ഇഞ്ചക്ഷനെടുക്കാം; ഈ സൂചി നിങ്ങളെ വേദനിപ്പിക്കില്ല

September 4, 2019
Google News 1 minute Read

സൂചി കാണണമെന്നൊന്നുമില്ല, ഇഞ്ചക്ഷൻ എന്ന് കേട്ടാൽ തന്നെ തലകറങ്ങുന്നവരുണ്ട്. സൂചിയെ പേടിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് പുതിയ വാർത്ത. വേദനയില്ലാതെ ഇഞ്ചക്ഷൻ ചെയ്യാനുള്ള പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഗുജറാത്തിലെ ബിവി പട്ടേൽ ഫാർമസ്യൂട്ടിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡെവലപ്‌മെന്റ്(പിവിആർഡി). വേദനയില്ലാതെ ഇഞ്ചക്ഷനുള്ള മൈക്രോ നീഡിലാണ് പിഇആർഡി ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ചെറിയ ബാൻഡേജിന്റെ രൂപത്തിലുള്ള വസ്തുവാണ് ഇഞ്ചക്ഷനായി ഉപയോഗിക്കുന്നത്. ഇതിലെ മൈക്രോ സൂചി നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കില്ല. ബാൻഡേജ് രൂപത്തിലുള്ള വസ്തു ശരീരത്തിൽ ഒട്ടിക്കുമ്പോൾ മരുന്ന് രക്തത്തിലേക്ക് കലരും. പത്ത് മിനിട്ടിനുള്ളിൽ മരുന്ന് രക്തത്തിലേക്ക് കലരുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

നിലവിൽ ഉപയോഗിക്കുന്ന മൈക്രോ സൂചികളിൽ അധികവും മെറ്റാലിക്കാണെന്ന് പ്രൊജക്ടിന് നേതൃത്വം നൽകിയ ഡോ. വിരാൽ ഷാ പറയുന്നു. തങ്ങൾ വികസിപ്പിച്ചിരിക്കുന്നത് പോളിമർ അടിസ്ഥാനമായുള്ള ഡെലിവറി സിസ്റ്റമാണ്. മിനിട്ടുകൾക്കുള്ളിൽ അലിഞ്ഞ് ചേരുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അണുനശീകരണത്തിന്റെ ആവശ്യം വരുന്നില്ല. സിറിഞ്ച് ഉപയോഗിക്കുന്നത് പോലെ അപകടകരമല്ല ഇതെന്നും വിരാൽ വ്യക്തമാക്കി. ഇഞ്ചക്ഷൻ സൂചിയുടെ ഉപയോഗം മൂലമുള്ള അലർജി, വേദന ഉൾപ്പെടെയുള്ളവയ്ക്ക് ശാശ്വത പരിഹാരമാകും പുതിയ കണ്ടുപിടുത്തമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

Read Also:പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക; വളഞ്ഞ സൂചി കൊണ്ട് തുന്നൽ പ്രക്രിയ; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പുതിയ കണ്ടുപിടുത്തം മൃഗങ്ങളിൽ വിജയകരമായി പരീക്ഷിച്ചതായി പ്രൊജക്ട് ടീം പറയുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ സയന്റിസ്റ്റിന്റെ ജേർണലിൽ ഗവേഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേദനയില്ലാത്ത ഇഞ്ചക്ഷൻ രീതി മനുഷ്യനിൽ പരീക്ഷിക്കാൻ അധികം വൈകില്ലെന്നാണ് പിഇആർഡി അധികൃതർ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here