കട്ടക്കലിപ്പിൽ വിനായകൻ; ‘പ്രണയമീനുകളുടെ കടൽ’ ട്രെയിലർ പുറത്ത്

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായെത്തുന്ന ‘പ്രണയ മീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആമിക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷദ്വീപിലാണ് ഏറിയ പങ്കും ചിത്രീകരിച്ചത്. ഒന്നര മിനിട്ടിലധികം ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബ് ട്രെൻഡിംഗിൽ മൂന്നാമതാണ്.

വിനായകൻ്റെ കലിപ്പ് റോളാണ് ട്രെയിലറിൽ കാണാനാവുന്നത്. ലക്ഷദ്വീപിൻ്റെ മനോഹര വിഷ്വലുകളും സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.

Read Also: പ്രണയ മീനുകളുടെ കടലിൽ വിനായകൻ; ടീസർ വീഡിയോ

തെലുങ്ക് താരം റിധി കുമാര്‍, നവാഗതനായ ഗബ്രി ജോസ്, പത്മാവതി റാവു, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം.

Read Also: വിനായകൻ ‘തൊട്ടപ്പനിൽ’ നായകൻ

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമായി വരുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. 1988ല്‍ പുറത്തു വന്ന ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് ജോണ്‍ പോളും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top