ഓണാഘോഷത്തിനിടെ അമ്മയേയും കുഞ്ഞിനേയും ഇടിച്ചിട്ട സംഭവം; ഒരാൾ പിടിയിൽ

തിരുവനന്തപുരം പെരിങ്ങമല ഇക്ബാൽ കോളേജിലെ ഓണാഘോഷത്തിനിടെ അമ്മയെയും കുഞ്ഞിനേയും ജീപ്പിടിച്ച സംഭവത്തിൽ വിദ്യാർത്ഥി പിടിയിലായി. ജീപ്പോടിച്ചിരുന്ന അവസാനവർഷ ബിരുദ വിദ്യാർത്ഥി മുഹ്‌സിനാണ് പിടിയിലായത്. ഇയാൾക്കെതിരെ അപകടമുണ്ടാക്കിയതിനും, ഗതാഗതം തടസപ്പെടുത്തിയതിനും പാലോട് പൊലീസ് കേസെടുത്തു.

Read Also: ഇക്ബാൽ കോളേജിലെ ഓണാഘോഷം അതിരുവിട്ടു; വിദ്യാർത്ഥികൾ നടത്തിയ ഘോഷയാത്രയ്ക്കിടെ ഓപ്പൺ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ചു വീഴ്ത്തി

ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലാണ് ഓപ്പൺ ജീപ്പ് അമ്മയെയും കുഞ്ഞിനെയും ഇടിച്ച് വീഴ്ത്തിയത്. ബൈക്ക് റേസിംഗ് അടക്കം ഉൾപ്പെടുത്തിയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറ് വിദ്യാർഥികൾക്കെതിരെ പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top