Advertisement

‘ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി; എനിക്ക് 29 വയസ്സേ ഉണ്ടായിരുന്നുള്ളു; ജീവിതം അവസാനിക്കുന്നത് കൺമുന്നിൽ കണ്ടു’; സിഗരറ്റ് വലിക്കുന്നവർ ഉറപ്പായും ഈ അനുഭവക്കുറിപ്പ് വായിച്ചിരിക്കണം

September 7, 2019
Google News 45 minutes Read

ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്നും, സിഗരറ്റ് വലിക്കുന്നത് ഹാനികരമാണെന്നുമെല്ലാം പരസ്യം ചെയ്യാൻ ഇനി ഇടങ്ങൾ ബാക്കിയില്ല. സിഗരറ്റ് പായ്ക്കറ്റുകളിൽ മുതൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് മുമ്പ് വരെ ഈ പരസ്യങ്ങൾ നൽകുന്നുണ്ട്. സിഗരറ്റ് വലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം ജനിപ്പിക്കാൻ പലവിദ്യകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വയം തോന്നി ഉപേക്ഷിക്കേണ്ട ഒന്നാണ് മറ്റ് പല ദുഃശീലങ്ങൾ പോലെ സിഗരറ്റ് വലിയും. എന്നാൽ ഇവയുടെ ദുഷ്ഫലങ്ങൾ ശരീരത്തിൽ പ്രകടമായിത്തുടങ്ങി ജീവിതം കൈവിട്ട്‌പോകാറാവുമ്പോഴെ സിഗരറ്റ് വലി നിർത്തുന്നതിനെ കുറിച്ച് പലരും ചിന്തിക്കുകയുള്ളു. അത്തരത്തിലൊരു അനുഭവക്കുറിപ്പാണ് ഇന്ന് ഇൻസ്റ്റഗ്രാമിൽ ചർച്ചയായിരിക്കുന്നത്.

ഒഫീഷ്യൽ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ അനുഭവക്കുറിപ്പ് വന്നിരിക്കുന്നത്.  പോസ്റ്റിന്റെ പൂർണ രൂപം :

ഡെന്റിസ്ട്രി പഠനത്തിന് ശേഷമാണ് ഞാൻ ബോംബെയിലേക്ക് തിരിച്ചെത്തുന്നത്. അഞ്ച് വർഷമായി സുഹൃത്തുക്കളുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഒരിക്കൽ അവർക്കൊപ്പം ഇരുന്നപ്പോഴാണ് ഞാൻ ആദ്യമായി പുക വലിക്കുന്നത്. പുകവലിക്കുമ്പോൾ കിട്ടുന്ന അനുഭവമെന്തെന്ന് അറിയാനാണ് അന്ന് പുക വലിച്ചത്. ആദ്യത്തെ തവണ ചുമച്ച് വശംകെട്ട ഞാൻ ആ സിഗരറ്റ് സുഹൃത്തിന് തന്നെ തിരികെ നൽകി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. ഒരു പഫ് എന്നത് ഒരു സിഗരറ്റ് മുഴുവനായി, പിന്നീട് അത് ഒരു സിഗരറ്റ് പായ്ക്കറ്റ് മുഴുവനിലേക്ക് വഴിമാറി. യാത്ര ചെയ്യുമ്പോൾ, ഭക്ഷണത്തിന് ശേഷം, സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ..അങ്ങനെ സിഗരറ്റ് ഒരു അഡിക്ഷനായി മാറി.

എന്റെ പുകവലിയുടെ കാര്യം വീട്ടിൽ അറിയാമായിരുന്നു. എന്നാൽ ഞാൻ സ്വയം ഉപേക്ഷിക്കണമെന്ന് തീരുമാനിക്കാതെ ഈ ദുഃശീലം നിർത്താൻ സാധിക്കില്ലെന്ന് കുടുംബത്തിന് ആറിയാമായിരുന്നതുകൊണ്ട് അവരെന്നോട് ഒരിക്കലും പുകവലി ഉപകേഷിക്കാൻ പറഞ്ഞില്ല.

പുകവലി തുടങ്ങി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ എന്റെ ജീവിതസഖിയെ കണ്ടെത്തുന്നത്. അവൾക്കും എന്റെ പുകവലി ഇഷ്ടമായിരുന്നില്ല. പക്ഷേ അവളും എന്നോട് പുകവലി നിർത്താൻ പറഞ്ഞിരുന്നില്ല. അപ്പോഴേക്കും പൂർണമായും പുകവലിക്ക് അടിമയായി മാറിയിരുന്നു ഞാൻ.

അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് ശ്വാസം നഷ്ടപ്പെടുന്നത് പോലെ തോന്നി. ഹൃദയമിടിപ്പ് വർധിക്കുന്നു. ജീവിതം അവസാനിക്കുന്നത് കൺമുന്നിൽ കാണുകയായിരുന്നു. എന്നെ ഉടൻ ആശപത്രിയിൽ എത്തിച്ചു. ഐസിയുവിലായിരുന്ന എനിക്ക് ശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നു. വെറും 29 വയസ്സ് മാത്രമേ അന്നെനിക്ക് ഉണ്ടായിരുന്നുള്ളു എന്നത് എന്നെ വല്ലാതെ ഭയപ്പെടുത്തി.

അന്ന് അന്റെ ഭാര്യയും, അച്ഛനും അമ്മയുമെല്ലാം പേടിച്ചതും വിഷമിച്ചതും എനിക്കിന്നും മറക്കാൻ സാധിക്കില്ല. അവരുടെ പേടിച്ചിരണ്ട മുഖമാണ് ഞാൻ സിഗരറ്റ് വലി ഉപേക്ഷിക്കാൻ കാരണം. സിഗരറ്റ് വലി നിർത്തിയതിന് ശേഷം എനിക്ക് വല്ലാത്ത ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. പലപ്പോഴും സിഗരറ്റ് വലിയിലേക്ക് തിരിയാൻ എനിക്ക് തോന്നിയെങ്കിലും അത്തരം പ്രവണതകളിൽ നിന്നും ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു. അപ്പോഴെല്ലാം എന്റെ ഭാര്യ എന്നോട് പറയുമായിരുന്നു, ‘നിങ്ങളെ സ്‌നേഹിക്കുന്ന ഒരുപാട് പേർ ഇവിടുണ്ട്. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് അവരുടെ ജീവിതവും. നിങ്ങളെടുക്കുന്ന തീരുമാനം അവരെയും ബാധിക്കും.’

ഇന്ന് ഞാൻ സിഗരറ്റ് വലി ഉപേക്ഷിച്ചിട്ട് 3 വർഷമായി. നാം മനസ്സുവെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഞാൻ എന്റെ ജീവിതം കൊണ്ട് കാണിച്ചുതരികയാണ്.

മുപ്പതിനായിരത്തിനടുത്ത് പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ആശംസകൾ നേർന്ന് കമന്റും ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

“I came back to Bombay after finishing my dentistry & hadn’t met my friends for 5 years. Once we were chilling & my friends were smoking. I tried one, to see what the fuss was. I coughed after a drag & gave it back… but it didn’t stop there.⁣ That one puff become a stick & soon a pack. While travelling, after lunch, or with friends –I’d keep smoking. I had a schedule of when & how many cigarettes I’d smoke each day. My family knew I smoked, but they never asked me to quit — because they knew I’d have to stop myself. ⁣ I was 3 years into this habit when I met my girlfriend. We worked together & fell in love. She didn’t like that I smoked, but never forced me to quit. By then, I was a complete addict.⁣ But one day, suddenly I got breathless & felt palpitations. I went to the hospital & the doctors ran tests. The results were normal, but my breathing wouldn’t stabilize. I was in the ICU overnight. I was scared because I was just 29 & kept thinking that I was going to die. ⁣ I knew I needed to do something, before it’s too late. Worried faces of my parents & girlfriend kept circling in my head. I decided then, that quitting was the only option.⁣ But with all the cravings & withdrawal symptoms, it wasn’t easy. I stopped meeting friends so I wouldn’t be tempted to smoke. Everyday I’d think of smoking. But my girlfriend was my biggest strength. She was always with me & never made me feel alone. She’d keep reminding me that I’m stronger than my cravings. ⁣ Once when I thought I won’t make it, she said, ‘There are people who love you & whose lives are connected to yours. Your decisions impact them even if it doesn’t seem like it.’ These words & her support got me through & today, I’m 3 years clean! My true test came when someone gave me a lit cigarette & I didn’t even feel like smoking it. I realised then, that you can cross any hurdle—as long as you have the support of the ones you love, because with their belief…you can overcome any battle.”⁣ —⁣ HoB with Nicotex brings to you stories of those who have changed their habits & against all odds quit smoking because someone said to them, #WeBelieveYouCan. Start your journey to quit today by visiting the link in our bio.

A post shared by Humans of Bombay (@officialhumansofbombay) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here