Advertisement

കൊച്ചി മെട്രോയിൽ റെക്കോർഡ് തിരക്ക്; വെള്ളിയാഴ്ച യാത്ര ചെയ്തത് 81,000 ആളുകൾ

September 7, 2019
Google News 1 minute Read
kochi metro anniversary offer

കൊച്ചി മെട്രോയില്‍ റെക്കോർഡ് ആളുകൾ. വെള്ളിയാഴ്ച മാത്രം മെട്രോയിൽ സഞ്ചരിച്ചത് 81,000 യാത്രക്കാരാണ്. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 ആളുകൾ. നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് മെട്രോയ്ക്ക് ഗുണമായത്. പലരും ബസ് ഉപേക്ഷിച്ച് മെട്രോയിലാണ് യാത്ര ചെയ്തത്. വെള്ളിയാഴ്ച മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

Read Also: കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ; പുതിയ പാത നാടിന് സമർപ്പിച്ചു

മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനത്തിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായതായാണ് വിവരം. മെട്രോ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടില്‍ ശരാശരി 40,000 മുതല്‍ 45,000 വരെ യാത്രക്കാരാണ് ദിനംപ്രതി യാത്ര ചെയ്തിരുരുന്നത്. തൈക്കൂടത്തേക്ക് സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇത് 75,000 ആയി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Read Also: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകം; ഏക ദൃക്‌സാക്ഷിയായ സഹോദരനെ സ്വാധീനിക്കാൻ നീക്കം

പുതിയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മെട്രോ ടിക്കറ്റ് നിരക്കില്‍ ഇളവ് ഉള്‍പ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രീ പാർക്കിംഗ് സൗകര്യവും മെട്രോ നൽകുന്നുണ്ട്.

പുതിയ പാത ഉൾപ്പെടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 23.81 കിലോമീറ്ററാണ്. മഹാരാജാസ് -തൈക്കൂടം പാതയിൽ അഞ്ച് സ്റ്റേഷനുകളാണുള്ളത്. ഇതോടെ, ആകെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here