പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികൾ കീഴടങ്ങി

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യപ്രതികൾ കീഴടങ്ങി. രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. ഇരുവരേയും ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.
പിഎസ്‌സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രണവിനെ നേരത്തെ പിഎസ്‌സി ആഭ്യന്തര വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവിൽപ്പോകുകയായിരുന്നു.
ക്രൈംബ്രാഞ്ച് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here