രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാകിസ്താൻ അനുമതി നിഷേധിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിമാനത്തിന് പാകിസ്താൻ അനുമതി നിഷേധിച്ചു. ഐസ്‌ലാൻഡ് സന്ദർശത്തിനായി പാകിസ്താൻ വ്യോമ പാത ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം പറഞ്ഞത്.
തിങ്കളാഴ്ച്ച 9 ദിവസത്തെ വിദേശ സന്ദർശത്തിനായാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്ര തിരിക്കുന്നത്. ഐസ്‌ലാൻഡിന് പുറമെ സ്വിറ്റിസർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും. ഇതിന്റെ ഭാഗമായി പാകിസ്താന്റെ വ്യോമ പാത ഉപയോഗിക്കുന്നതിനാണ് ഇന്ത്യ അനുമതി തേടിയത്. സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അസാധാരണ തീരുമാനം.
Read Also : ഇന്ത്യക്കെതിരെ പാകിസ്താൻ യുദ്ധം പ്രഖ്യാപിക്കില്ല : ഇമ്രാൻ ഖാൻ
പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദേശമനുസരിച്ച് അനുമതി നിഷേധിക്കുന്നുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിനെ തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം താഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 8 ന് ഒരു വ്യോമ പാത അടച്ചിടുകയും ചെയ്തു. ബാലാക്കോട്ട് ആക്രമണത്തെ തുടർന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസം വീണ്ടും പൂർണനിലയിൽ തുറന്നെങ്കിലും കശ്മീർ വിഷയത്തിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും അടച്ചിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here