Advertisement

സുഡാന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ആഫ്രിക്കന്‍ യൂണിയന്‍

September 8, 2019
Google News 0 minutes Read

സുഡാന്റെ സസ്പെൻഷൻ പിൻവലിച്ച് ആഫ്രിക്കൻ യൂണിയൻ. സുഡാനിൽ പുതിയ ജനാധിപത്യ സർക്കാർ നിലവിൽ വന്നതിനെത്തുടർന്നാണ് നടപടി. ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീരിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടതിനെത്തുടർന്നുണ്ടായ അനിശ്ചിതത്തിനിടെയായിരുന്നു ആഫ്രിക്കൻ യൂണിയൻ സുഡാനെ സസ്പെന്റ് ചെയ്തത്.

പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട അബ്ധുള്ള ഹംഡോക്ക് 18 അംഗ മന്ത്രിസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുഡാന്റെ സസ്പെൻഷൻ ആഫ്രിക്കൻ യൂണിയൻ പിൻവലിച്ചത്. സുഡാനിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നതിനാൽ അതിന്റെ സസ്പെൻഷൻ പിൻവലിക്കുകയാണെന്ന് ആഫ്രിക്കൻ യൂണിയന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള സമിതി ട്വീറ്റ് ചെയ്തു. ആഫ്രിക്കൻ യൂണിയന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച സുഡാൻ വിദേശകാര്യ മന്ത്രാലയം, യൂണിയന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ജൂണിലാണ് ആഫ്രിക്കൻ യൂണിയൻ സുഡാനെ സസ്പെന്റ് ചെയ്തത്. ഏകാധിപതിയായിരുന്ന ഒമർ അൽ ബഷീറിനെ ജനം സ്ഥാനഭ്രഷ്ടനാക്കിയതിനെത്തുടർന്ന് ഭരണം സൈന്യം ഏറ്റെടുത്തതോടെയായിരുന്നു നടപടി. സൈനിക ഭരണത്തിനെതിരെയുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്നലെയാണ് പ്രധാനമന്ത്രി അബ്ദുള്ള ഹംഡോക്ക് 18 മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രി അസ്മ അബ്ദള്ള അടക്കം നാല് വനിതകൾ മന്ത്രിസഭയിൽ ഇടം പിടിച്ചു. മന്ത്രിസഭയുടെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കുമെന്നും കനത്ത വെല്ലുവിളികളാണ് തങ്ങൾക്ക് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here