താലിബാനുമായുള്ള സമാധാന കരാർ പിൻവലിക്കുന്നതായി അമേരിക്ക

താലിബാനുമായുള്ള സമാധാന കരാർ പിൻവലിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താലിബാൻ കാബൂളിൽ നടത്തിയ കാർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അഫ്ഗാൻ സമാധാന കരാറിന് അമേരിക്കയും താലിബാനും തമ്മിൽ അന്തിമ ധാരണയായെന്ന സൂചന നിലനിൽക്കുന്നതിനിടെയാണ് കരാറിൽ നിന്ന് പിന്മാറുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ് ട്വീറ്റ്. കാബൂളിൽ മധ്യസ്ഥ ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സൽമെയ് ഖലിൽസാദ് ദോഹയിലെത്തിയിരുന്നു. അമേരിക്കൻ എംബസി നിലനിൽക്കുന്ന തന്ത്രപ്രധാനമേഖലയിൽ കഴിഞ്ഞ ദിവസം താലിബാൻ കാർബോംബ് സ്‌ഫോടനം നടത്തി പ്രകോപനം സൃഷ്ടിച്ചത്.

ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികനും ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും ആഭ്യന്തര മന്ത്രാലയ വക്താവിന് ഉൾപ്പെടെ 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അഫ്ഗാൻ മേഖലയിൽ നിന്ന് അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാൽ മേഖലയിലെ ഭീകരവാദം അവസാനിപ്പിക്കാമെന്നായിരുന്നു താലിബാൻ-അമേരിക്ക സമാധാന ഉടമ്പടി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More