മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി അന്തരിച്ചു

മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. നിലവിൽ രാജ്യസഭാംഗമാണ്.
വളരെ ചെറുപ്പത്തിൽ തന്നെ അഭിഭാഷകനായി നിയമരംഗത്തേക്ക് വന്ന ജഠ്മലാനി വൈകാതെ രാഷ്ട്രീയത്തിലേക്കും രംഗപ്രവേശനം നടത്തി. ജുഡീഷ്യറിയിലെ അഴിമതി ജഠ്മലാനി ചോദ്യം ചെയ്തു. വാജ്‌പേയി മന്ത്രിസഭയിൽ നിയമ മന്ത്രിയായി സേവനം അനുഷ്ഠിച്ചു.
വാജ്‌പേയിക്കൊപ്പം പ്രവർത്തിച്ച ജഠ്മലാനി അടുത്ത തെരഞ്ഞെടുപ്പിൽ വാജ്‌പേയിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നും ഒരു പോരാളിയായി തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിയായിരുന്നു രാം ജഠ്മലാനി. രാഷ്ട്രീയ പാർട്ടി ഭേദമെന്യേ തന്റെ നിലപാടുകൾക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു ജഠ്മലാനിയുടേത്. അടിയന്തരാവസ്ഥാകാലത്ത് ഇന്ദ്രാ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച ജഠ്മലാനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Veteran lawyer Ram Jethmalani passes away at his residence in Delhi. He was 95 years old. (file pic) pic.twitter.com/Utai8qxxh4
— ANI (@ANI) September 8, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here