ഷോപ്പിംഗ് മാളിൽ മൊട്ടിട്ട പ്രണയം; വീഡിയോ

ഷോപ്പിംഗ് മാളിൽ കണ്ടുമുട്ടുന്ന രണ്ട് പേർ പ്രണയത്തിലാകുന്നു. ‘അന്നാദ്യമായ്’ എന്ന മനോഹരഗാനം പറയുന്നത് അത്തരത്തിലൊരു പ്രണയകഥയാണ്. ഹരിശങ്കറിന്റെ ശബ്ദത്തിലൂടെയാണ് പ്രണയകഥ അവതരിപ്പിക്കുന്നത് എന്നതാണ് എടുത്തുപറയേണ്ടത്.

ജോർഗീസ് പോളാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. വരികൾ തയ്യാറാക്കിയിരിക്കുന്നതും അദ്ദേഹം തന്നെ. ബേസിൽ ജോയ്, അഭിരാമി, അഞ്ജു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ എം കെയുടേതാണ് സിനിമാറ്റോഗ്രഫി. ശനിയാഴ്ച യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആൽബം ഇതിനോടകം നിരവധി പേർ കണ്ടു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More