പാലാ ഉപതെരഞ്ഞെടുപ്പ്; ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ചർച്ച ഇന്ന്

പാലായിൽ ഇടഞ്ഞു നിൽക്കുന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ചർച്ച ഇന്ന്. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസിന്റെയും ജോസഫ് വിഭാഗത്തിന്റെയും നേതാക്കൾ പങ്കെടുക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോട്ടയം ഡിസിസിയിലാണ് ചർച്ച.

യുഡിഎഫ് മണ്ഡലം കൺവെൻഷനിൽ പിജെ ജോസഫിനെ കൂക്കിവിളിച്ചതും പ്രതിച്ഛായയിലെ വിവാദ ലേഖനവുമാണ് ജോസഫ് പക്ഷത്തെ പ്രകോപിപ്പിച്ചത്. പാലായിൽ യുഡിഎഫ് പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയാണിപ്പോൾ ജോസഫ് ഗ്രൂപ്പ്. ജോസഫ് പക്ഷത്തെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമത്തിന്റെ ഭാഗമാണ് ഇന്നത്തെ ചർച്ച.

Read Also : പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം ‘കൈതച്ചക്ക’

യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെസി ജോസഫ് എന്നിവരും ജോസഫ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ജോയ് എബ്രഹാമും മോൻസ് ജോസഫും പങ്കെടുക്കും . ചർച്ചയെക്കുറിച്ചോ ജോസഫ് ഗ്രൂപ്പ് നിലപാടിനെക്കുറിച്ചോ പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

ഭിന്നതയുടെ മഞ്ഞുരുകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന് . പ്രശ്‌നത്തിൽ യുഡിഎഫ് നേതാക്കളുടെ ഇടപെടലാണ് ജോസഫ് ആഗ്രഹിച്ചതുംനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More