Advertisement

ജമ്മു-ഹിമാചൽ അതിർത്തിയിൽ ഭൂചലനം; ആളപായമില്ല

September 9, 2019
Google News 3 minutes Read

ജമ്മുകശ്മീർ-ഹിമാചൽ പ്രദേശ് അതിർത്തിയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.10 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിമാചൽ പ്രദേശിലെ ചമ്പ അതിർത്തി കേന്ദ്രീകരിച്ചായിരുന്നു ഭൂചലനം. ഇതിന് പിന്നാലെ 12.40 ഓടെ തീവ്രത കുറഞ്ഞ മറ്റൊരു ഭൂചലനം കൂടി ഇവിടെ അനുഭവപ്പെട്ടു.

രണ്ടാമത്തെ ഭൂചലനം റിക്ടർ സ്‌കെയിലിൽ 3.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇതേ പ്രദേശത്ത് ഞായറാഴ്ച പുലർച്ചെയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ചയുണ്ടായത്. ഭൂചലനങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here