കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട്; എല്ലാ രേഖകളും ഹാജരാക്കിയിരുന്നതായി ജോയ്സ് ജോര്‍ജ്

കൊട്ടാക്കമ്പൂരിൽ തന്റെയും കുടുംബങ്ങളുടെയും പേരിലുള്ള ഭൂമി സംബന്ധിച്ച രേഖാകളെല്ലാം ഹാജരാക്കിയിരുന്നതായി മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്. ചില നന്മ മരങ്ങളുടെയും നിക്ഷിപ്ത താൽപര്യക്കാരുടേയും പക പോക്കലും വ്യക്തിഹത്യയുമാണ് തനിക്കെതിരെയുള്ള ഭൂമി വിവാദമെന്നും ജോയിസ് ജോർജ് പറഞ്ഞു.

ഭൂമിയിടപാടിൽ വീണ്ടും ഹിയറിങ്ങിനായി വിളിക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇത് അവഗണിച്ച് വേഗത്തിൽ പട്ടയം റദ്ദാക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു എന്നാണ് ജോയിസ് പ്രതികരിച്ചത്. പട്ടയം റദ്ദാക്കുന്നതിനായി നിരത്തിയ കാരണങ്ങൾ അടിസ്ഥാന രഹിതമാണ്. നടപടികളെ നിയമപരമായി നേരിടാനാണ് നീക്കം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നും ജോയിസ് ജോർജ് കൂട്ടിചേർത്തു.

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടാക്കമ്പൂരിൽ ജോയ്‌സിന്റെ പിതാവ്, തമിഴ്‌വംശജരായ ആറുപേരുടെ ഭൂമി കൈവശപ്പെടുത്തി ഭാര്യയുടെയും മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്തുവെന്നതാണ് ആക്ഷേപം. റവന്യൂ രേഖകളുടെ സൂക്ഷ പരിശോധനക്ക് ശേഷമാണ് 21 ഏക്കർ ഭൂമിയുടെ പട്ടയവും തണ്ടപേരും റദ്ദാക്കിയതെന്നാണ് ദേവികുളം സബ് കളക്ടർ രേണുരാജിന്റെ വിശദീകരണം. ഇതേ തുടർന്നാണ് ജോയിസ് ജോർജിന്റെ പ്രതികരണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top