‘വലിയ പെരുന്നാൾ’ എത്തുന്നു; നായകനായി ഷെയ്ൻ നിഗം

മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ഷെയ്ൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘വലിയ പെരുന്നാൾ’ എന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങുന്ന ചിത്രം അവതരിപ്പിക്കുന്നത് അൻവർ റഷീദാണ്. നേരത്തെ പങ്കുവച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. നവാഗതനായ ഡിമൽ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിമിക ബോസാണ് വലിയ പെരുന്നാളിൽ ഷെയ്ന്റെ നായികയായി എത്തുന്നത്. സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here