‘യുഡിഎഫ് തകരുന്ന കപ്പൽ; അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞു’ : കോടിയേരി ബാലകൃഷ്ണൻ

kodiyeri kodiyeri balakrishnan BJP

യുഡിഎഫ് തകരുന്ന കപ്പലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണൻ. അതിന്റെ കേളികൊട്ട് പാലായിൽ ഉയർന്ന് കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

പി.ജെ ജോസഫിനെ യുഡിഎഫ് അപമാനിച്ചവെന്നും ചവിട്ടും കുത്തും സഹിച്ച് എത്ര കാലം ജോസഫിന് അവിടെ നിൽക്കാനാകുമെന്നും കോടിയേരി പറഞ്ഞു. യോജിച്ച് ഒരു യോഗത്തിൽ പോലും പങ്കെടുക്കാനാകാത്തവർക്ക് എങ്ങനെ ഒരു മുന്നണിയായി പ്രവർത്തിക്കാൻ കഴിയുമെന്നും കോടിയേരി ചോദിച്ചു. പുതിയ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : പാലാ ഉപതെരഞ്ഞെടുപ്പ്; ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് നടത്തുന്ന ചർച്ച ഇന്ന്

കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് ജനാധിപത്യത്തെ ഹനിക്കുന്ന നടപടികളാണ്. കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ ഭയപ്പെടുത്തുന്നു. ഇതിനെതിരെ ജുഡീഷ്യറിയിൽ നിന്നും ഐഎഎസിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top