Advertisement

ജയത്തിൽ ചരിത്രമായി അഫ്ഗാൻ; തോൽവിയിൽ ചരിത്രമായി ബംഗ്ലാദേശ്

September 10, 2019
Google News 1 minute Read

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. ബം​ഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ 224 റൺസാനാണ് അഫ്​ഗാനിസ്ഥാൻ ചരിത്രജയം സ്വന്തമാക്കിയത്. ബംഗ്ലാദേശ് മുന്നോട്ടു വെച്ച 398 എന്ന കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ പകച്ചു പോയ ബംഗ്ലാദേശ് 173 റൺസിന് പുറത്തായി. 6 വിക്കറ്റെടുത്ത ക്യാപ്റ്റൻ റാഷിദ് ഖാനാണ് ബംഗ്ലാദേശിനെ തകർത്തെറിഞ്ഞത്. 44 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാ ടോപ്പ് സ്കോറർ. തോൽവിയോടെ ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങളോട് പരാജയപ്പെട്ട ഒരേയൊരു ടീം എന്ന നാണക്കേടും ബംഗ്ലാദേശിനു സ്വന്തമായി.

ആറു വിക്കറ്റെടുത്ത് ബംഗ്ലാദേശിനെ മുട്ടു കുത്തിച്ച റാഷിദിനൊപ്പം മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് നബിയും തൻ്റെ അവസാന ടെസ്റ്റ് മത്സരത്തിൽ തിളങ്ങി. 398 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലദേശിന് 30 റൺസെടുത്തു നിൽക്കെ ആദ്യ ഇന്നിംഗ്സ് നഷ്ടമായി. ലിറ്റൺ ദാസി (9)നെ പുറത്താക്കിയ സാഹിർ ഖാനാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. മൊസദ്ദക് ഹൊസൈൻ (12), മുഷ്ഫിക്കർ റഹിം (23), മോമിനുൽ ഹഖ് (3) എന്നിവർ വേഗം പുറത്തായതോടെ ബംഗ്ലാദേശ് മുൻനിര തകർന്നു. മൊസദ്ദക്കിൻ്റെ വിക്കറ്റ് സാഹിർ ഖാൻ വീഴ്ത്തിയപ്പോൾ മറ്റു രണ്ട് വിക്കറ്റുകൾ റാഷിദ് ഖാനാണ് സ്വന്തമാക്കിയത്. ഇതിനിടെ 41 റൺസെടുത്ത ഷദ്‌മൻ ഇസ്ലാമിനെ മുഹമ്മദ് നബി പുറത്താക്കിയതോടെ ബംഗ്ലാദേശ് 106-5 എന്ന നിലയിൽ തകർന്നു.

മഹ്മൂദുല്ല (7), തൈജുൽ ഇസ്ലാം (0), മെഹദി ഹസൻ (12) എന്നിവരെ പുറത്താക്കിയ റാഷിദ് അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. ഷാക്കിബ് അൽ ഹസനെ (44) സാഹിർ ഖാൻ മടക്കി അയച്ചു. അവസാന വിക്കറ്റിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച സൗമ്യ സർക്കാറിനെ പുറത്താക്കിയ റാഷിദ് ആറാം വിക്കറ്റും അവിസ്മരണീയ വിജയവും സ്വന്തമാക്കി.

നേരത്തെ ആദ്യ ഇന്നിം​ഗ്സിലും ബം​ഗ്ലാദേശിനെ തകർത്തത് റാഷിദ് ഖാനായിരുന്നു. അഞ്ച് വിക്കറ്റാണ് ആദ്യ ഇന്നിം​ഗ്സിൽ റാഷിദ് വീഴ്ത്തിയത്. രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകൾ വീഴ്ത്തിയ റാഷിദാണ് കളിയിലെ തരം.

കഴിഞ്ഞ ജൂണിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച് അഫ്​ഗാന്റെ മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്. ഈ വർഷം നടന്ന മറ്റൊരു ടെസ്റ്റിൽ അയർലൻഡിനെ അഫ്​ഗാൻ വീഴ്ത്തിയിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here