Advertisement

തിരുവോണം പൊടി പൊടിക്കാനുള്ള അവസാന വട്ട ഒരുക്കത്തിൽ ഗൾഫ് മലയാളി സമൂഹവും

September 10, 2019
Google News 1 minute Read

തിരുവോണം പൊടി പൊടിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഗൾഫിലുള്ള മലയാളിസമൂഹം. അബുദാബിയിലെ മിക്ക ഹൈപ്പർ സൂപ്പർ മാർക്കറ്റുകളിലും വലിയ
തിരക്കാണ് അനുഭവപ്പെടുന്നത്. പ്രളയത്തിനുശേഷം കേരളത്തിൽ നിന്നുള്ള പച്ചക്കറി വരവിൽ വലിയകുറവാണ് ഉണ്ടായിട്ടുള്ളത്.

ഗൾഫ് മേഖലയിൽ നാളെ പ്രവർത്തിദിനം ആയതുകൊണ്ട് ഓണാഘോഷത്തിന്റെ മാറ്റ് കുറയും . പല കുടുബങ്ങളിലും ഓണം ഒരുങ്ങുന്നത് വൈകുന്നേരമോ അവധി ദിനമായ വെള്ളിയാഴ്ചയോ
ആയിരിക്കും. ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇ.യിലെ സൂപ്പർമാർക്കറ്റുകൾ. വൈകുന്നേരങ്ങളിൽ ഓണവിപണിയിൽ ഉപഭോക്താക്കളുടെ തിരക്കാണ്. വെണ്ടക്ക, മുരിങ്ങക്ക, കോവക്ക, ചേന, മത്തങ്ങ, കുമ്പളങ്ങ,തുടങ്ങി നാടൻ പച്ചക്കറികളെല്ലാം മാർക്കറ്റുകളിൽ ലഭ്യമാണ്.നാട്ടിലെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തതിൽ പല പ്രവാസി കുടുംബങ്ങൾക്കും വിഷമമുണ്ട്. എങ്കിലും തങ്ങളാൽ കഴിയുന്ന വിധം ഓണം ആഘോഷിക്കുന്നതിലുള്ള തയാറെടുപ്പിലാണ് മലയാളിസമൂഹം.

Read Also : അത്തം തൊട്ട് തിരുവോണം വരെ ആഘോഷങ്ങൾ ഇങ്ങനെ

പ്രളയത്തിനുശേഷം കേരളത്തിൽ നിന്നുള്ള പച്ചക്കറിവരവിൽ വലിയകുറവാണ് ഉണ്ടായിട്ടുള്ളത്. ശ്രീലങ്ക,തമിഴ്‌നാട് ,ഒമാൻ എന്നിവടങ്ങളിൽ നിന്നുമാണ് പച്ചക്കറികൾ എത്തുന്നത്. നിരവധിതരത്തിലും രുചിയിലുമായി പായസങ്ങളുടെ വലിയ നിരതന്നെ ഓണവിപണിയിൽ ലഭ്യമാണ്. പ്രവർത്തിദിനം ആയതുകൊണ്ട് അവധി ദിനങ്ങളിലായിരിക്കും പ്രവാസ ലോകത്തെ സംഘടനകളുടെ നേതൃത്വത്തിൽ ഉള്ള ഓണാഘോഷങ്ങൾ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here