മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ. ചന്ദ്രബാബു നായിഡുവിന്റെ മകൻ നര ലോകേഷും വീട്ടുതടങ്കലിലാണ്.

ജഗൻ റെഡ്ഡി സർക്കാരിനെതിരെ ടിഡിപി റാലി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ഭരണകക്ഷിയായ വൈഎസ്ആർസിപി പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യംവക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലി. ഇന്നാണ് റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഗുണ്ടൂരിൽ നിന്നും ആത്മകൂർ ഗ്രാമത്തിലേക്കായിരുന്നു റാലി.

എന്നാൽ നായിഡുവിന്റെ വീട്ടിലേക്ക് പോകാൻ പുറപ്പെട്ട ടിഡിപി നേതാക്കളെ പൊലീസ് തടയുകയായിരുന്നു. ഇതോടെ ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top