വിഴിഞ്ഞത്ത് പട്ടാപ്പകൽ യുവാവിനെ കെട്ടിയിട്ട് മർദിച്ചു

വിഴിഞ്ഞത്ത് പട്ടാപ്പകൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു. അക്രമി സംഘത്തിലെ എട്ട് പേരെ പൊലീസ് പിടികൂടി. ഇന്നലെ വിഴിഞ്ഞം ടൗൺഷിപ്പ് തീയറ്റർ ജങ്ഷനിലാണ് സംഭവം. വിഴിഞ്ഞം സ്വദേശി ഫൈസൽ ആണ് മർദ്ദനത്തിനിരയായത്. വീട്ടിൽ നിന്ന് വിളിച്ചിറക്കി ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിച്ച് ജങ്ഷനിലെ ഡി.വൈ.എഫ്.ഐ കൊടിമരത്തിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം.

പൊലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്. മുൻ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലെ ഒന്നാം പ്രതി ഷാഫിയെ വെട്ടിപ്പരിക്കേൽപ്പിച്ചവരുടെ സുഹൃത്താണ് ഫൈസൽ. അക്രമികളെ ഫൈസൽ സഹായിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. കൊടിമരം ദുരുപയോഗം ചെയ്തതിന് ഡി.വൈ.എഫ്.ഐ പ്രാദേശിക ഘടകവും പൊലീസിൽ പരാതി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top